മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ സമനിലയിൽ തളച്ച് ടോട്ടനം ഹോട്ട്സ്പർ. ശനിയാഴ്ച രാത്രി നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.
മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി ബ്രയാൻ എംബുയേമോ ആണ് ഗോൾ നേടിയത്. ടോട്ടനത്തിന് വേണ്ടി ഡോമിനിക്ക് സോളങ്കെ ആണ് ഗോൾ സ്കോർ ചെയ്തത്.
മത്സരം സമനിലയായതോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആറും ടോട്ടനത്തിന് മൂന്നും പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ യുണൈറ്റഡ് 12-ാം സ്ഥാനത്തും ടോട്ടനം 18-ാം സ്ഥാനത്തുമാണുള്ളത്.